Sunday, 22 July 2012

ആഗോള ക്രിസ്തീയ സഭ

വി . മര്‍കോസിന്റെ സുവിശേഷം 6:25 "ഒരു വീട്  തന്നില്‍ തന്നെ ചിദ്രിച്ചു എങ്കില്‍ അതിനു നില നില്‍കാന്‍ കഴിയുന്ന്തല്ല " . ഭൂതങ്ങളുടെ തലവനെ കൊണ്ടാണ് യേശു ക്രിസ്തു ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് യഹൂദന്മാര്‍ ആരോപിക്കുമ്പോള്‍ അതിനു  മറുപടി ആയി യേശു ക്രിസ്തു പറയുന്ന വാക്കുകള്‍ ആണ് ഇത് . ഈ വാക്കുകള്‍ ഇന്ന്‍  ക്രിസ്തീയ സമൂഹത്തില്‍ വളരെ പ്രസക്തമാണ് . ക്രിസതീയ സമൂഹങ്ങള്‍ തമ്മില്‍ തമ്മില്‍ ചിദ്രിച്ചു കൊണ്ടിരിക്കുന്ന കാലഖട്ടതിലൂടെ നമ്മള്‍ എല്ലാവരും കടന്നു പോയി കൊണ്ടിരിക്കുന്നത്. ചിലര്‍  വിശ്വാസത്തിന്റെ പേരിലും ,ചിലര്‍ അധിക്കരത്തിന്റെ പേരിലും ചിലര്‍ സ്വത്തിന്റെ പേരിലും, ചിലര്‍ പുറത്തു പറയാന്‍  കഴിയ്ഹാത്ത അനേകം കാര്യങ്ങളുടെ പേരിലും കലഹിക്കുന്നു .ഇവിടെ നടപ്പിലാകുന്നത്  ദൈവത്തിന്റെ പദധതി  ആണോ എന്ന് ഒന്ന്    ചിന്തിച്ചു  നോക്കിയാല്‍  മനസ്സിലാക്കാന്‍ സാധിക്കും . സ്വത്തിന്റെയും  പേരില്‍ കലഹിക്കുന്ന സഭാ പിതാക്ന്മാര്‍ ഒന്ന് മനസ്സിലാക്കണം ക്രിസ്തു യേശു വിഭാവനം  ചെയ്ത ക്രിസ്തീയ സഭ ഇതല്ല . വിശ്വാസ തത്വങ്ങളുടെ പേരിലായാലും സംബതിന്റെയോ അധികാരതിന്റെയോ പേരിലായാലും തമ്മില്‍ കലഹിക്കുനത്  നമ്മള്‍ തെറ്റി പോയി എന്നുള്ളതിന് വ്യക്തമായ തെളിവാണ് . ഇന്ന് ക്രിസ്തീയ സഭ അതിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്ന് വ്യതി ചലിച്ചു  സ്ഥാപന വല്ക്കരന്തിന്റെയും ,അധികാര സ്ഥാനഗല്‍  വെട്ടി പിടിക്കുന്നഹ്ടിന്റെയും പിന്നാലെ പോയി കൊണ്ടിരിക്കുകയാണ് . ഇതാണോ ക്രിസ്തു നമ്മെ പഠിപ്പിച്ചത് ? എക്യുമെനിക്കല്‍ മീറ്റിങ്ങുകള്‍ ചായയും ബിസ്കറ്റും കഴിച്ചു പിരിയാനുള്ള സമ്മേളനങ്ങള്‍ ആയി കൊണ്ടിരിക്കുന്നു .ഇതിനെല്ലാം മാറ്റം വരുത്തേണ്ട സമയം ആയിരിക്കുന്നു . നമ്മള്കെല്ലവര്കും ക്രിസ്തു യേശുവില്‍ ഒന്നായിരിക്കാം


1 comment: